ഇസ്ലാമാബാദ് : ഭീകരരെ പിന്തുണക്കുന്നവരെയും വെറുതെ വിടാതെ അജ്ഞാതർ . ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച പ്രശസ്ത പുരോഹിതനും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പ്രവിശ്യാ അസംബ്ലി (എംപിഎ) അംഗവുമായ മൗലാന മുഹമ്മദ് ഇദ്രീസിനെയാണ് ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത് .
ഇദ്രീസ് തരങ്സായിയിലെ വീട്ടിൽ നിന്ന് ദാറുൽ ഉലൂം നൗമാനിയയിലേക്ക് പോകാൻ ഇറങ്ങിയതാണെന്ന് പോലീസ് വക്താവ് പറഞ്ഞു. അവിടെ എത്തുന്നതിന് തൊട്ടുമുമ്പ്, ചാർസദ്ദയിലെ താരിഖാബാദ് ഉത്മൻസായി പ്രദേശത്ത് വാഹനത്തിന് നേരെ ആയുധധാരികളായ അജ്ഞാതർ വെടിയുതിർത്തു.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ചർസദ്ദയിലെ തരംഗ്സായി പ്രദേശത്തുനിന്നുള്ളയാളാണ് ഇദ്രീസ്. ജെയുഐ-എഫ് ജില്ലാ അമീർ കൂടിയായിരുന്നു .

