ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാടക നിരക്ക് അസാധാരണമാം വിധം വർദ്ധിച്ചതായി കണ്ടെത്തൽ. റസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ ( ആർടിബി) അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആർടിബി.
കഴിഞ്ഞ എട്ട് പാദങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ താമസക്കാർക്കായുള്ള വാടക നിരക്കിൽ വലിയ വർദ്ധനവ് കാണാം. റെന്റ് പ്രഷർ സോണുകളാണ് ഗാൽവെ നഗരവും മറ്റ് മേഖലകളും. ഇവിടെ പ്രതിവർഷം രണ്ട് ശതമാനത്തിൽ കൂടുതൽ വാടക നിരക്ക് വർദ്ധിപ്പിക്കാൻ പാടില്ല. ഈ സാങ്കേതികത്വം നിലനിൽക്കേ വാടക നിരക്ക് ഇത്രയും വർദ്ധിച്ചത് ആർടിബിയെയും ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post

