ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ അസ്ഥിരകാലാവസ്ഥ. തിങ്കളാഴ്ച മുതൽ വെയിലും മഴയുമുള്ള കാലാവസ്ഥ ആയിരിക്കും രാജ്യത്തുടനീളം അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്ത വാരാന്ത്യം വരെ ഈ കാലാവസ്ഥ തുടരും.
ന്യൂനമർദ്ദം ഈ വാരം അയർലൻഡിൽ സ്വാധീനം ചെലുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതാണ് അസ്ഥിരകാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ശക്തമായ കാറ്റും തണുത്ത കാലാവസ്ഥയും അനുഭവപ്പെടും.
Discussion about this post

