ഡബ്ലിൻ: നിശ്ചിത വർഷത്തിന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. ഡോക്ടർമാരുടെ സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഭാവി തലമുറയെ പുകയില ഉപയോഗത്തിൽ നിന്നും മാറ്റി നിർത്തുക ലക്ഷ്യമിട്ടാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്.
2027 ജനുവരി 1നും അതിന് ശേഷവും ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണം എന്നാണ് ആവശ്യം. മാലിദ്വീപിൽ ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതേ മാതൃക അയർലൻഡിലും വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് അയർലൻഡാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post

