ബെൽഫാസ്റ്റ്: കിനാലെനിൽ വാഹനാപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല.
കേറ്റ്സ്ബ്രിഡ്ജ് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. ചുവന്ന ഫോക്സ്വാഗൻ ജെറ്റ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടു.
Discussion about this post

