ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അയർലൻഡിൽ അസ്ഥിര കാലാവസ്ഥ. ശനിയാഴ്ച മുതൽ രാജ്യത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് വൈകീട്ടുവരെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുക.
ഇന്നും വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ മഴയും ചാറ്റൽ മഴയും ഉണ്ടാകും. ഇന്ന് പകൽ വെയിൽ അനുഭവപ്പെടും. എന്നാൽ വൈകീട്ടോടെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ മഴ ആരംഭിക്കും. അർദ്ധരാത്രിയോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിക്കും. അൾസ്റ്ററിൽ അതിശക്തമായ മഴ പ്രവചിക്കുന്നുണ്ട്. ഏറ്റവും ഉയർന്ന താപനില 15 മുതൽ 21 ഡിഗ്രിവരെ ആയിരിക്കും. ശനിയാഴ്ച വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വൈകീട്ടോടെ മഞ്ഞ് മൂടിയ അന്തരീക്ഷമാകും. രാത്രിയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഞായറാഴ്ച മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. രാവിലെ മുതൽ മഴ ലഭിക്കും.

