ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ സംഘർഷത്തിന് പിന്നാലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ അടച്ച് പൂട്ടി. രണ്ട് റെസ്റ്റോറന്റുകളാണ് അടച്ചിട്ടത്. ശനിയാഴ്ച ആയിരുന്നു യുവാക്കൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്.
കോൺസ്വാട്ടർ മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് പരേഡ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സാമൂഹ്യവിരുദ്ധർ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. സംഘർഷത്തിനിടെ റെസ്റ്റോറന്റുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതിൽ ഒരു റെസ്റ്റോറന്റിന്റെ ജനൽചില്ലുകൾ തകർന്നു. ഇതിന് പിന്നാലെ സമീപത്തായി പ്രവർത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയായിരുന്നു.
Discussion about this post

