മീത്ത്: കൗണ്ടി മീത്തിൽ വൻ ലഹരി വേട്ട. 5.39 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസും റെവന്യു ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. 20 കിലോ ഗ്രാം ഡയമോർഫിനും 37 കിലോ ഗ്രാം കൊക്കെയ്നും ആണ് പിടിച്ചെടുത്തത്. അറസ്റ്റിലായ 60 വയസ്സ് പ്രായം വരുന്ന രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.
Discussion about this post

