ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. ഒപ്പമുണ്ടായിരുന്ന യുവതിയ്ക്ക് സാരമായി പരിക്കേറ്റു. പെറ്റിഗോയിൽ ആയിപുന്നു സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആർ232 ൽ ആയിരുന്നു അപകടം ഉണ്ടായത്. യുവാവും യുവതിയും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് യുവാവായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 20 കാരന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലെറ്റർകെന്നിയിൽ സൂക്ഷിച്ചരിക്കുന്നതാണ്. യുവതിയെയും രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്ന 50 കാരനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post

