ന്യൂറി: ന്യൂറിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി സ്പ്രിംഗ്ഫാം ഹൈറ്റ്സ് പ്രദേശത്തായിരുന്നു സംഭവം. കർട്ട്നി ക്ലോയി മക്കോർമിക് എന്നാണ് മരിച്ച കുട്ടിയുടെ പേര്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9.25 ഓടെ ആയിരുന്നു സംഭവം. കറുത്ത ഫോർഡ് ടൂർണിയോ വാൻ കുട്ടിയെ ഇടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

