കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. ഇരുചക്രവാഹന യാത്രികനായ 50 കാരന് ജീവൻ നഷ്ടമായി. കോർക്കിലെ ഡൺമാൻവേയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്ലൗൺ നോർത്തിനടുത്തുള്ള ആർ 587 ൽ ആയിരുന്നു അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഏകദേശം 2.30 നായിരുന്നു അപകടം ഉണ്ടായത്. 50 കാരൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിൽ മറ്റാർക്കും പരിക്കില്ല. 50 കാരന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

