ഡബ്ലിൻ: അയർലൻഡിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെ തുടർന്നുള്ള രോഗങ്ങൾ മൂലം ഓരോ ആഴ്ചയിലും മരിക്കുന്നത് ഏകദേശം 100 ഓളം പേർ. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഇത് പ്രതിരോധിക്കണമെങ്കിൽ പുകയില ഉത്പന്നങ്ങൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അയർലൻഡിൽ തടയാവുന്ന രോഗങ്ങളുടെയും മരണത്തിന്റെയും പ്രധാന കാരണം പുകയിലയാണ്. മദ്യത്തെക്കാളും മയക്കുമരുന്നിനെക്കാളും ഏറെ അപകടകാരിയാണ് പുകയില ഉത്പന്നങ്ങൾ.
Discussion about this post

