ഡബ്ലിൻ: എഐ ജനറേറ്റഡ് കണ്ടന്റ് നിയന്ത്രിക്കാൻ പുതിയ ടൂൾ പരീക്ഷിക്കാൻ ടിക് ടോക്ക്. ഇത്തരം കണ്ടന്റുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ടൂളാണ് ടിക് ടോക്ക് പരീക്ഷിക്കുന്നത്. എഐ കണ്ടന്റുകളുടെ അതിപ്രസരത്തെ തുടർന്നാണ് തീരുമാനം.
ടിക്ക് ടോക്കിന്റെ യൂറോപ്യൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഫോറത്തിൽ വച്ചാണ് പുതിയ ടൂള്‍ സംബന്ധിച്ച പ്രഖ്യാപനം. ഡബ്ലിനിലെ ഓഫീസിൽ നടന്ന പരിപാടിയിൽ യൂറോപ്പിലെയും യുകെയിലെയും മാധ്യമങ്ങൾ, വിദഗ്ധർ എന്നിവർ പങ്കുകൊണ്ടു.
Discussion about this post

