ഡബ്ലിൻ: അയർലന്റിലെ വനിതാ ജയിലുകളിൽ ഈ വർഷം ഇതുവരെ ജനിച്ചത് മൂന്ന് കുഞ്ഞുങ്ങൾ. ഇവരെ അമ്മമാർക്കൊപ്പം പാർപ്പിച്ചിരിക്കുകയാണ്. ഡബ്ലിനിലെ ദോച്ചാസ് സെന്റർ വിമെൻസ് പ്രിസണിലും ലിമെറിക്കിലെ വിമൺസ് പ്രിസണിലുമായാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നത്.
നിയമമന്ത്രി ജിം ഒ ക്ലെലഗനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 12 മാസത്തിൽ താഴെയുള്ള നാല് കുഞ്ഞുങ്ങളാണ് ഇരു ജയിലുകളിലുമായി അമ്മമാർക്കൊപ്പം ഉള്ളത്. ഇതിൽ മൂന്ന് പേർ ഡബ്ലിനിലും ഒരു കുട്ടി ലിമെറിക്കിലുമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.
2024 ൽ ദോച്ചാസ് സെന്ററിൽ മൂന്ന് കുഞ്ഞുങ്ങളെയാണ് അമ്മമാർക്കൊപ്പം പാർപ്പിച്ചത്. അതിന് മുൻപുള്ള രണ്ട് വർഷങ്ങളിലും ജയിലിൽ കുഞ്ഞുങ്ങൾ ജനിച്ചിട്ടില്ല. 2021 ലും 2022 ലും ഇവിടെ ഓരോ കുഞ്ഞുങ്ങൾ വീതം ജനിച്ചിരുന്നു.

