ഡബ്ലിൻ: അയർലൻഡിൽ നിന്നും നാടുകടത്തിയവരെ അനുഗമിച്ചത് 988 പോലീസുകാർ. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇതുവരെ 10 വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി. ഇതിനായി 3.9 മില്യൺ യൂറോ ചിലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. നീതി, ആഭ്യന്തര, കുടിയേറ്റ വകുപ്പിലെ സെക്രട്ടറി ജനറൽ ഡോഞ്ച ഒ’സള്ളിവൻ, ലെയ്ൻസ്റ്റർ ഹൗസിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പിഎസി) അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അനധികൃത കുടിയേറ്റക്കാർക്കൊപ്പം എസ്കോർട്ട് പോയ ഗാർഡകളുടെ എണ്ണത്തിൽ ഇക്കുറി വലിയ വർധനവായിരുന്നു ഉണ്ടായിരുന്നത്. 377 പേരെ വിവിധ വിമാനങ്ങളിലായി അയർലൻഡിൽ നിന്നും നാടുകടത്തി. ദക്ഷിണാഫ്രിക്ക, ജോർജിയ, നൈജീരിയ, പാകിസ്ഥാൻ, റൊമാനിയ, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നാടുകടത്തലിനായി ആകെ 3.9 മില്യൺ യൂറോ ചിലവായി. ഗാർഡകൾക്ക് മടങ്ങിയെത്തുന്നതിനായി ഓരോരുത്തർക്കും
ശരാശരി 10,344 യൂറോ ചിലവായിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

