ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിലെ പ്രതിയെ ജയിലിൽ അടച്ചു. ഗാൽവേ സ്വദേശി പാട്രിക് ഗ്രീലിഷിന്റെ ജയിൽശിക്ഷയ്ക്ക് ഇന്നലെ മുതൽ തുടക്കമായി. ഗാൽവേ സർക്യൂട്ട് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷവിധിച്ചത്. നാല് മാസമാണ് തടവ് ശിക്ഷ.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു പാട്രിക് സൈമൺ ഹാരിസിനും കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഭീഷണി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് 50 വയസ്സുള്ള പാട്രിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ പ്രതിയ്ക്ക് നാല് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Discussion about this post

