ഡബ്ലിൻ: ഡബ്ലിനിൽ തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി പോലീസ്. 20 വയസ്സുള്ള യുവാവിനും കൗമാരക്കാരനെതിരെയുമാണ് കുറ്റം ചുമത്തിയത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
മുൽഹുദാർട്ടിൽ വാറന്റിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് തോക്ക് ലഭിച്ചത്. 9 മില്ലീമീറ്റർ വലിപ്പമുള്ള ഹാൻഡ്ഗൺ, വെടിയുണ്ടൾ, സൈലൻസർ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 കാരനെ ഡബ്ലിൻ ക്രിമിനൽ കോടതിയിലും കൗമാരക്കാരനെ സ്മിത്ത്ഫീൽഡിലെ ചിൽഡ്രൻസ് കോർട്ടിലും ആയിരിക്കും ഹാജരാക്കുക.
Discussion about this post

