ഡബ്ലിൻ: അയർലൻഡിൽ വിമാന യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം അധികയാത്രികരാണ് വിവിധ വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് ഇത്. ആദ്യ പാദത്തിൽ രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളിൽ വഴി 9.1 മില്യൺ ആളുകൾ കടന്നുപോയി. സർവ്വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്. ഈ വർഷം ഒന്നാം പാദത്തിൽ വിമാന സർവ്വീസുകൾ 12 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 57,940 വിമാനങ്ങൾ ഐറിഷ് വിമാനത്താവളങ്ങളിൽ നിന്നും പറന്നുയർന്നപ്പോൾ ഇക്കുറി ഇത് 64,656 ആയി ഉയർന്നു. ഡബ്ലിൻ വിമാനത്താവളമാണ് ഏറ്റവും കൂടുതൽ വിമാന സർവ്വീസുകൾ കൈകാര്യം ചെയ്തത്.

