ബെൽഫാസ്റ്റ്: അതിർത്തി മേഖലയിൽ കാറിൽ ബോംബുമായി പിടിയിലായ യുവതി കോടതിയിൽ ഹാജരായി. 25 വയസ്സുള്ള കിൽഡെയർ സ്വദേശിനിയായ ഇസോബെല്ല പെറി സള്ളിവനാണ് കേസിൽ അറസ്റ്റിലായത്. ഇവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
വാദം കേൾക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മൊനാഘൻ ജില്ലാ കോടതിയിൽ യുവതി ഹാജരായത്. ഡിപിപി അപ്ഡേറ്റുകൾ കാത്തിരിക്കുകയാണ് ഈ വേളയിൽ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതോടെ കേസ് അടുത്ത മാസം 28 ലേക്ക് വാദം കേൾക്കാൻ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ വാദം കേൾക്കലിൽ താൻ നിരപരാധി ആണെന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Discussion about this post

