ഡബ്ലിൻ: ലിഫി നദിയിൽ വീണ് മരിച്ച യുവാവിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത്. തിങ്കളാഴ്ച പാമർസ്ടൗൺ സെമിത്തേരിയിൽ ആയിരിക്കും സംസ്കാരം. ബാലിഫെർമോട്ട് സ്വദേശിയായ തോമസ് ഗ്രിഫിനാണ് മരിച്ചത്.
സംസ്കാരത്തിന് മുന്നോടിയായി ഗ്രിഫിന്റെ മൃതദേഹം ചർച്ച് ഓഫ് ദി മോസ്റ്റ് ഹോളി സാക്രമെന്റിൽ എത്തിയ്ക്കും. രാവിലെ മുതൽ ഇവിടെ സംസ്കാര ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ഇതിന് ശേഷം ആയിരിക്കും സംസ്കാരം. കഴിഞ്ഞ മാസം 31 ന് ആയിരുന്നു ഗ്രിഫിൻ മരിച്ചത്. വാർ മെമ്മോറിയൽ ഗാർഡനിൽ വച്ച് യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളിൽ നിന്നും രക്ഷനേടാൻ നദിയിലേക്ക് ചാടി നീന്തി. ഇതിനിടെ ബോധരഹിതനാകുകയായിരുന്നു.
Discussion about this post

