ബെൽഫാസ്റ്റ്: ന്യൂടൗണാർഡ്സിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു യുവാവ് മരിച്ചത്. സെപ്തംബർ ഏഴ് തിങ്കളാഴ്ചയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
സ്ട്രാറ്റെഡൻ ഹൈറ്റ്സ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു സംഭവം. ഇവിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സഹോദരനാണ് യുവാവിനെ അതിക്രൂരമായി ആക്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 30 വയസ്സുള്ള പാട്രിക് ഡൊണാഗിയ ആണ് മരിച്ചത്.
Discussion about this post

