ഡബ്ലിൻ: അയർലന്റിൽ കൊക്കെയ്നിന്റെ ഉപയോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്നും, അമിതമായ അളവിൽ ലഹരി ഉപയോഗിച്ചതിനെ തുടർന്നും നിരവധി പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ. കൊക്കെയ്ൻ രാജ്യത്ത് സുലഭമായി ലഭിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇത്.
ഹെൽത്ത് റിസർച്ച് ബോർഡ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പരിശോധനയിൽ കൊക്കെയ്ൻ പിടിക്കുന്ന സംഭവങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2003 ൽ കൊക്കെയ്ൻ പിടിക്കുന്ന 566 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023 ൽ ഇത് 4,000 ആയി ഉയർന്നു.
Discussion about this post

