ഡബ്ലിൻ: അയർലൻഡിൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രികളിൽ മരണമടയുന്നവരുടെ എണ്ണം കുറഞ്ഞു. എച്ച്എസ്ഇയുടെ നാഷണൽ ഓഫീസ് ഓഫ് ക്ലിനിക്കൽ ഓഡിറ്റിന്റെ നാഷണൽ ഓഡിറ്റ് ഓഫ് ഹോസ്പിറ്റൽ മോർട്ടാലിറ്റി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. 2022-23 വർഷത്തെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, ന്യൂമോണിയ എന്നിവയെ തുടർന്നുള്ള ചികിത്സയ്ക്കിടെ ആശുപത്രികളിൽവച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ട്. എന്നാൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ബാധിച്ചുള്ള മരണം കോവിഡ് 19 വ്യാപനത്തിന് പിന്നാലെ വർദ്ധിച്ചിട്ടുണ്ട്. 1,000 ഡിസ്ചാർജുകൾക്ക് 38 മരണങ്ങൾ എന്നതായിരുന്നു 2023 ലെ നിരക്ക്.
2023 ൽ ഹൃദയാഘാതം മൂലമുള്ള ആശുപത്രി മരണനിരക്ക് 1,000 ഡിസ്ചാർജുകൾക്ക് 47 എന്ന തരത്തിലാണ്. 2014 ൽ ഇത് 58 ആയിരുന്നു.2014-ൽ ഹൃദയസ്തംഭനം മൂലമുള്ള ആശുപത്രി മരണനിരക്ക് 1,000 ഡിസ്ചാർജുകൾക്ക് 82 മരണങ്ങൾ എന്നതിൽ നിന്ന് 2023-ൽ 1,000 ഡിസ്ചാർജുകൾക്ക് 72 ആയി കുറഞ്ഞു.

