ഡബ്ലിൻ: ഐറിഷ് അത്ലറ്റ് സിയാര മജീനിന്റെ സംസ്കാര ചടങ്ങ് നടന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ബാലിഫിലിപ്പിലെ സെന്റ് പാട്രിക് പളളിയിലായിരുന്നു സംസ്കാരം. ശുശ്രൂഷയിലും സംസ്കാര ചടങ്ങുകളിലുമായി നൂറ് കണക്കിന് പേർ പങ്കെടുത്തു. ഞായറാഴ്ച ആയിരുന്നു കുടലിലെ അർബുദത്തെ തുടർന്ന സിയാര മജീൻ അന്തരിച്ചത്.
കുടുംബ വീട്ടിൽ പൊതുദർശനം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. സിയാര എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓർത്തെടുത്തു. പ്രസിഡന്റ് കാതറിൻ കനോലിയും പ്രധാനമന്ത്രി മീഹോൾ മാർട്ടിനും സംസ്കാര ചടങ്ങുകളിൽ പങ്കുകൊണ്ടു.
Discussion about this post

