ഡബ്ലിൻ: ഐക്യരാഷ്ട്ര സഭയുടെ സമുദ്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഫ്രാൻസിലേക്ക്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് ഉച്ചകോടി. ഫ്രാൻസിലെ കൗണ്ടി നൈസാണ് ഉച്ചകോടിയ്ക്ക് ഇക്കുറി വേദിയാകുന്നത്.
അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയെ തുടർന്ന് സമുദ്രങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി മീഹോൾ മാർട്ടിൻ രണ്ട് ദിവസം ഫ്രാൻസിൽ ചിലവഴിക്കുമെന്നാണ് സൂചന. ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ അദ്ദേഹം അയർലന്റിനെ പ്രതിനിധീകരിച്ച് സംസാരിക്കും. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ-ഹുസൈൻ, ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി എന്നിവരുമായി മീഹോൾ മാർട്ടിൻ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും.