ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കാറിന് തീയിട്ടു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്നാഗ് കോർണർ മേഖലയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തിൽ 30 കാരനാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post

