ഡബ്ലിൻ: ഈ വർഷത്തെ ഡാർക്ക്നസ്സ് ഇന്റു ലൈറ്റ് വാക്ക് പരിപാടിയിൽ പങ്കെടുത്തത് 80,000ത്തിലധികം പേർ. പിയറ്റ ഹൗസാണ് ഈ അഭിപ്രായം പങ്കുവച്ചത്. ശനിയാഴ്ച പുലർച്ചെ 4.15 ന് ആയിരുന്നു പരിപാടി ആരംഭിച്ചത്. 5 കിലോ മീറ്റർ ആയിരുന്നു നടത്തം സംഘടിപ്പിച്ചത്.
18 കൗണ്ടികളിൽ നിന്നായി 177 പരിപാടികൾ ആയിരുന്നു പിയറ്റ ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും വലിയ പരിപാടി അരങ്ങേറിയത് ഫീനിക്സ് പാർക്കിൽ ആയിരുന്നു. ഇവിടെ നടന്ന നടത്തത്തിൽ 10,000 പേർ പങ്കെടുത്തുവെന്നാണ് പിയറ്റ വ്യക്തമാക്കുന്നത്.
Discussion about this post

