ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിനെതിരായ ടീച്ചിംഗ് കൗൺസിൽ അന്വേഷണം മാറ്റിവച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എനോക്ക് സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കാനാണ് കൗൺസിലിന്റെ തീരുമാനം. ഇതിന് ശേഷമാകും അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.
സേവനത്തിനിടെയുള്ള മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ബർക്കിനെതിരെ ഫിറ്റ്നസ് ടു ടീച്ച് അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കുകയാണ്. ഇതിനെതിരെ ബർക്ക് അന്വേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Discussion about this post

