ഡബ്ലിൻ: ഡൺഡ്രമിലെ ഡ്രോൺ ഏരിയൽ ഡെലിവറി ഹബ്ബിനായുള്ള മന്ന ഡ്രോൺസ് ലിമിറ്റഡിന്റെ നീക്കത്തിന് തിരിച്ചടി. കമ്പനി നൽകിയ അപേക്ഷ കൗൺസിൽ തള്ളി. ഡണ്ട്രമിലെ ഹോളി ക്രോസ് പള്ളിയുടെ പിൻഭാഗത്തുള്ള ഭൂമിയിൽ ഡ്രോൺ ഡെലിവറി ഹബ്ബ് നിർമ്മിക്കാൻ ആയിരുന്നു മന്നയുടെ പദ്ധതി.
ശബ്ദമലിനീകരണത്തെ തുടർന്നുള്ള ആശങ്കകൾ കണക്കിലെടുത്താണ് പദ്ധതിയ്ക്കായി അപേക്ഷ നിരസിച്ചിരിക്കുന്നത്. മന്ന ഡ്രോൺ സമർപ്പിച്ച അനുമതി അപേക്ഷയിൽ ശബ്ദം ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം പ്രതിരോധിക്കുന്നതിനുള്ള വിശദാംശങ്ങൾ ചേർത്തിട്ടില്ല. ഇതേ തുടർന്നാണ് അപേക്ഷ തള്ളിയത്. പദ്ധതിയ്ക്കെതിരെ ഹോളി ക്രോസ് ചർച്ച് ആൻഡ് പാസ്റ്റർ സെന്ററിലെ പുരോഹിതർ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
Discussion about this post

