വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ പേര് വിവരങ്ങൾ പുറത്ത്. ആർഡ്സല്ലാഗിലെ താമസക്കാരിയായ നോറീൻ ഡാലിയാണ് മരിച്ചത്. 81 വയസ്സാണ് ഇവർക്ക്. വിധവയായ ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
2023 ൽ ആയിരുന്നു ഡാലിയുടെ ഭർത്താവ് മൈക്കിൾ മരിച്ചത്. അന്ന് മുതൽ വീട്ടിൽ തനിച്ചാണ് ഇവരുടെ താമസം. ഡാലിയുടെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമികഘട്ടത്തിൽ മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

