ഡബ്ലിൻ: ഫ്രാൻസിൽ അവധി ആഘോഷിക്കാൻ പോയ കുടുംബത്തെ കാട്ടുതീയെ തുടർന്ന് ക്യാമ്പ് സൈറ്റിൽ നിന്നും രക്ഷിച്ചു. മെഡിറ്ററേനിയൻ തീരമേഖലയിൽ ആയിരുന്നു സംഭവം. ഇവരെ പിന്നീട് ഡബ്ലിനിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
അയർലൻഡ് സ്വദേശികളായ മൈക്കൽ ക്ലിയറിയും കുടുംബവും ആയിരുന്നു വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സ്പാനിഷ് അതിർത്തിക്കടുത്തുള്ള കാനറ്റ്-എൻ-റൂസിലോണിലെ ലെ ബ്രസീലിയ ക്യാമ്പ്സൈറ്റിൽ ആയിരുന്നു ഇവർ ഉണ്ടായത്. ശക്തമായ കാറ്റിൽ ഇവിടേയ്ക്കും തീ ആളിപ്പടരുകയായിരുന്നു. സ്ഥലത്ത് കുടുങ്ങിയ കുടുംബത്തെ രക്ഷാപ്രവർത്തകർ എത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തീപിടിത്തത്തിൽ ക്യാമ്പും സാധനങ്ങളും പൂർണമായി കത്തിനശിച്ചതായി ക്ലിയറി പറഞ്ഞു.

