ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകുന്നേര സമയങ്ങളിൽ ആയിരിക്കും താപനില കുറയുക. മൈനസ് 2 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴാം. മഞ്ഞ് വീഴ്ചയ്ക്കുൾപ്പെടെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
ഇന്ന് പകൽ പൊതുവെ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. തെളിഞ്ഞ ആകാശം ഇന്നത്തെ ദിനത്തിന്റെ സവിശേഷതയാണ്. എന്നാൽ വൈകീട്ടോടെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും. മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post

