ഡബ്ലിൻ: ബെൽഫാസ്റ്റിൽ ജോഗിംഗിനിടെ യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതിൽ ഞെട്ടൽ രേഖപ്പെടുത്തി എസ്ഡിഎൽപി നേതാവും സൗത്ത് ബെൽഫാസ്റ്റ്, മിഡ് ഡൗൺ എംപിമായ ക്ലെയർ ഹന്ന. പട്ടാപ്പകൽ പോലും റോഡിലൂടെ നടക്കാൻ ഭയപ്പെടേണ്ട സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് ഹന്ന പറഞ്ഞു. വാർത്തകൾക്ക് പിന്നാലെയായിരുന്നു സംഭവത്തിൽ പ്രതികരിച്ച് ഹന്ന രംഗത്ത് എത്തിയത്.
സംഭവത്തെ ശക്തമായി അപലപിക്കുന്നു. സംഭവം അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഞാൻ ആക്രമണത്തിനിരയായ പെൺകുട്ടിയ്ക്കും കുടുംബത്തിനുമൊപ്പമാണ്. സ്ത്രീകൾക്ക് പട്ടാപ്പകൽ പോലും റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല. ഇത് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം ആണെന്നും ഹന്ന കൂട്ടിച്ചേർത്തു.
Discussion about this post