ഡബ്ലിൻ: വാഹനം ഓടിയ്ക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഐറിഷ് ജനത. ഏകദേശം 80 ശതമാനം ആളുകളാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. അവീവ ഇൻഷുറൻസ് പുതിയ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.
വാഹനം ഓടിയ്ക്കുന്നതിനിടെ മാപ്പ് നോക്കുന്നതുൾപ്പെടെയുള്ള ശ്രദ്ധതിരിയ്ക്കുന്ന കാര്യങ്ങൾ ഐറിഷ് ഡ്രൈവർമാർ ചെയ്യാറുണ്ട്. 31 ശതമാനം പേരാണ് വാഹനം ഓടിയ്ക്കുമ്പോൾ മാപ്പ് നോക്കാറുണ്ടെന്ന് സമ്മതിച്ചത്. 30 ശതമാനം പേർ വാഹനം ഓടിയ്ക്കുന്നതിനിടെ ഭക്ഷണം കഴിക്കുകയും പാനീയങ്ങൾ കുടിയ്ക്കുകയും ചെയ്യുന്നു. 15 ശതമാനം പേർ ഡാഷ്ബോർഡ് സ്ക്രീനുകൾ ക്രമീകരിക്കുന്നുവെന്നും പഠനം പറയുന്നു.
10 ശതമാനം പേർ ഫോൺ ഉപയോഗത്തെ തുടർന്ന് റെഡ് ലൈറ്റ് സിഗ്നലുകൾ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. ഏഴ് ശതമാനം പേർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു.

