സ്ലൈഗോ: സ്ലൈഗോയെ ഇളക്കിമറിയ്ക്കാൻ വിനീത് ശ്രീനിവാസനും സംഘവും എത്തുന്നു. ഒക്ടോബർ 13 നാണ് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി സ്ലൈഗോയിൽ അരങ്ങേറുക. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് പരിപാടികൾ.
യൂണിറ്റി ഇവന്റ്സ് അയർലൻഡും സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസും സംയുക്തമായിട്ടാണ് വമ്പൻ സംഗീത വിരുന്ന് ഐറിഷ് സംഗീത പ്രേമികൾക്കായി ഒരുക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം അദ്ദേഹത്തിന്റെ പ്രശസ്തമായ ഫുൾ ലൈവ് ബാൻഡ് ടീമും അണിനരക്കും. സ്ലൈഗോയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ സംഗീത വിരുന്നാകും 13 ന് നടക്കുക. പരിപാടിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും.
Discussion about this post

