ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആറ് പേരെയും അടിയന്തിര സേവനങ്ങൾ എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. ബാലിഷാനനിലെ കൂൾചോളിയിലെ ഏൺ റൗണ്ട്എബൗട്ടിലാണ് കൂട്ടിയിടി ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 70 കാരിയാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

