ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് താനൈസ്റ്റ് സൈമൺ ഹാരിസ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയ പാസാക്കിയ നിയമം അയർലന്റിലും കൊണ്ടുവരണം. ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വളരെ വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിക്കിംഗ് ടൈം ബോംബ് എന്ന് സോഷ്യൽ മീഡിയയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ന് ഒരുപാട് കുട്ടികളാണ് സോഷ്യൽ മീഡിയയ്ക്ക് അടിമകളായിട്ടുള്ളത്. ഇത് ഒരു സാമൂഹിക പ്രശ്നം ആണ്.
16 വയസ്സിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം. ഓസ്ട്രേലിയയിലേത് പോലെ ഇതിനായുള്ള നിയമം ഇവിടെയും പാസാക്കണം. നിയമം കൊണ്ടുവന്നതിൽ ഓസ്ട്രേലിയ വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹാരിസ് കൂട്ടിച്ചേർത്തു.