ഡബ്ലിൻ: പുതുവർഷത്തിൽ അയർലൻഡിന്റെ കാർ വിപണി കീഴടക്കി ഇലക്ട്രിക് കാറുകൾ. പെട്രോൾ, ഡീസൽ കാറുകളെക്കാൾ വൻ തോതിലാണ് ഇലക്ട്രിക് കാറുകൾ വിൽപ്പന നടത്തുന്നത്. റെഗുലർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡുകൾക്കാണ് ജനപ്രീതി കൂടുതൽ.
വിപണിയുടെ 28.3 ശതമാനവും റെഗുലർ പെട്രോൾ- ഇലക്ട്രിക് ഹൈബ്രിഡ് കാറുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകൾക്ക് തൊട്ടു പിന്നിലാണ് സ്ഥാനം. 21.2 ശതമാനം. വിറ്റഴിച്ചവയിൽ 20.9 ശതമാനം പെട്രോൾ കാറുകളും, 15 ശതമാനം പ്ലഗ്- ഇൻ ഹൈബ്രിഡ് കാറുകളുമാണ്.
Discussion about this post

