ഡബ്ലിൻ: നാഷണൽ ആംബുലൻസ് സർവ്വീസീലെ ശമ്പള തർക്കത്തിന് പരിഹാരം ആകുന്നു. ലേബർ കോടതി നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സമരം ചെയ്യുന്ന എസ്ഐപിടിയു സംഘടന അംഗങ്ങളോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയായിരുന്നു.
അടിയന്തര മെഡിക്കൽ ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ, സ്പെഷ്യലിസ്റ്റ് പാരാമെഡിക്കുകൾ, പാരാമെഡിക് സൂപ്പർവൈസർമാർ എന്നിവരുടെ ശമ്പള വർദ്ധനവ് ലേബർ കോടതിയുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ആംബുലൻസ് ജീവനക്കാരുടെ നിലവിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ലേബർകോടതിയുടെ ശുപാർശകൾ എന്ന് എസ്ഐപിടിയു വ്യക്തമാക്കി. പ്രധാന വഴിത്തിരിവ് എന്നായിരുന്നു എസ്ഐപിടിയു നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്.
Discussion about this post

