ഡബ്ലിൻ: ഗാൽവേയിലെ മുസ്ലീം പള്ളി ആക്രമിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഡബ്ലിനിലെ പ്രത്യേക ക്രിമിനൽ കോടതിയിൽ ഇന്ന് പ്രതികളെ ഹാജരാക്കിയിരുന്നു. കിൽഹോൺ ഗ്രീനിലെ താമസക്കാരനായ ഗാരറ്റ് പൊള്ളോക്ക്, പോർട്ട്ലാവോയിസ് സ്വദേശി ഒ’മൂർ മേഖലയിൽ താമസിക്കുന്ന ഡാരൻ ഗോർമാൻ എന്നിവരാണ് പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത്.
ഗാൽവേയിലെ പള്ളിയിൽ കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. നവംബർ നാലിന് അർധരാത്രി ഇവർ പള്ളിയ്ക്ക് തീയിടുകയായിരുന്നു. തീവ്രവാദ ആക്രമണം ആയിരുന്നു തങ്ങൾ നടത്തിയത് എന്ന് പ്രതികൾ കോടതിയിൽ സമ്മതിച്ചു.
Discussion about this post

