ബെൽഫാസ്റ്റ്: പിഎസ്എൻഐ ഓഫീസറെ കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി. 36 വയസ്സുകാരനാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ആയുധം കൈവശംവച്ചതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ആയിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്.
സ്പാമൗണ്ട് സ്ട്രീറ്റ് മേഖലയിൽ കത്തിയുമായി യുവാവ് ആക്രമണം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. എന്നാൽ ഇയാൾ കത്തികൊണ്ട് പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഇതിലാണ് ഒരാൾക്ക് പരിക്കേറ്റത്. നാശനഷ്ടങ്ങൾ വരുത്തി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അനധികൃതമായി ആയുധം കൈവശംവച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post

