ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ ഷെയിൻ. സൗത്ത് കൗണ്ടി ഡബ്ലിനിൽ പുതിയ ഇ- കൊമേഴ്സ് ലോജിസ്റ്റിക്സ് സൗകര്യം തുറക്കുന്നതോടെയാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. അയർലൻഡിലും യൂറോപ്പിലുടനീളവും ഉപഭോക്തൃ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനി ഡബ്ലിനിൽ പുതിയ സൗകര്യം തുറക്കുന്നത്.
റാത്ത്കൂളിലെ ഗ്രീനോഗ് ബിസിനസ് പാർക്കിൽ 16,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ സൗകര്യം ഒരുക്കുന്നത്. വെയർ ഹൗസ്, ഓഫീസ് എന്നിവ ഉൾപ്പെടെ പൂർണ ശേഷിയിൽ ഇത് പ്രവർത്തിക്കും.
Discussion about this post

