ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഫാൾസ് റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് പോലീസ് അറിയിക്കുന്നത്. പുലർച്ചെ രണ്ടേകാലോടെ ആയിരുന്നു ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ ആംബുലൻസ് എത്തി പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലാണ് യുവാവ് ഉള്ളത്.
Discussion about this post

