ഡബ്ലിൻ: യാത്രയ്ക്കിടെ മോശമായി പെരുമാറിയ റയാൻഎയർ യാത്രികന് പിഴ . 3,230 യൂറോയാണ് പിഴയിട്ടത്. 2024 ജൂൺ 30 ന് ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗ്ലാസ്ഗോവിൽ നിന്നും കർകോവിലേക്ക് പോകുകയായിരുന്ന എഫ്ആർ4204 വിമാനത്തിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ സഹയാത്രികർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്ന് വിമാനം റസെസോവ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. 191 യാത്രികരും 6 ക്യാബിൻ ക്രൂ അംഗങ്ങളും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
Discussion about this post

