ഡബ്ലിൻ: യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന പ്രതികരണങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഹെലന്റെ പ്രതികരണം. തിങ്കളാഴ്ച ബ്രസ്സൽസിൽ ആയിരുന്നു മന്ത്രിമാരുടെ യോഗം.
ചർച്ചയിൽ വളരെ ശുഭപ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ഉയർന്നുവന്നത് എന്ന് മന്ത്രി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന പ്രതികരണങ്ങൾ തികച്ചും സ്വാഗതാർഹമാണ്. ഇത് വളരെ വ്യക്തമാണ്. ഇനിയും വ്യക്തമായി ഒരുപാട് ചെയ്യാനുണ്ട്. നല്ല ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കരുതുന്നു. ഇനിയും ചർച്ചകൾ തുടരുമെന്നും ഹെലൻ കൂട്ടിച്ചേർത്തു.
Discussion about this post

