കിൽകീൽ: കിൽകീലിൽ റോഡപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. 24 വയസ്സുള്ള ഓയിഫ് ടിന്നെല്ലിയാണ് മരിച്ചത് എന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ന്യൂറി റോഡിൽ ആയിരുന്നു അപകടം. വെള്ള നിറത്തിലുള്ള ഓഡി എ1 ഉം നീല മെഴ്സിഡസ് ബെൻസും കൂട്ടിയിടിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം വാഹനപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

