ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തെ വീട്ടിലേക്കുള്ള തിരിച്ചുവരവെന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ന് അദ്ദേഹം തന്റെ പൂർവ്വികരുടെ സ്ഥലമായ മയോയിയെ ഔഘാഗോവർ ഗ്രാമം സന്ദർശിക്കും. ഇവിടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
മയോയിൽ വച്ച് ഇന്ന് കാർണി പ്രസിഡന്റ് കാതറിൻ കനോലിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ആയിരിക്കും ഗ്രാം സന്ദർശിക്കുക. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ഇതിനോടകം തന്നെ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.
Discussion about this post

