ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ അവസാനിച്ചു. രാത്രി 12 മണിവരെയായിരുന്നു കൗണ്ടികളിൽ മുന്നറിയിപ്പ് നിലനിന്നത്. അതേസമയം വാണിംഗ് അവസാനിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വാരവും വാരാന്ത്യവും മഴ തുടരും. അതിനാൽ രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ വ്യാപകമായി അതിശക്തമായ മഴയാണ് ലഭിച്ചത്.
Discussion about this post

