ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മഴ മുന്നറിയിപ്പ്. തെക്ക്, പടിഞ്ഞാറൻ മേഖലയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇരു മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അയർലൻഡിൽ ന്യൂനമർദ്ദം രൂപപ്പെടുകയാണ്. ഇതേ തുടർന്നാണ് രാജ്യത്ത് അതിശക്തമായ മഴ ലഭിക്കുന്നത്. അതിശക്തമായ മഴ ഗതാഗത തടസ്സവും വെള്ളപ്പൊക്കവും സൃഷ്ടിക്കാം. നാളെ വടക്കൻ അയർലൻഡിൽ മുഴുവനായി മഴ മുന്നറിയിപ്പാണ്.
Discussion about this post

