ഡബ്ലിൻ: അയർലൻഡിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. എട്ട് കൗണ്ടികളിൽ വ്യത്യസ്ത തരത്തിലുള്ള യെല്ലോ വാണിംഗ് ആണ് മെറ്റ് ഐറാൻ ഏർപ്പെടുത്തിയിരിക്കുന്നത്. കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർ ഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് വൈകീട്ട് മൂന്ന് മണിവരെ യെല്ലോ റെയിൻ വാണിംഗ് ആണ്. ഡബ്ലിൻ, ലൗത്ത്, വിക്ലോ എന്നീ കൗണ്ടികളിൽ രാത്രി 9 വരെയാണ് യെല്ലോ വാണിംഗ്.
ഇന്നലെ രാത്രി അയർലൻഡിൽ വ്യാപകമായി അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുകൾ നീട്ടിയത്. നേരത്തെ കൗണ്ടികളിൽ രാവിലെ 9 മണിവരെയായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.
Discussion about this post

